നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ലെസ്ലി കോഹ്

മഹത്തായ വാർത്ത!

ഒരു പ്രാദേശിക പത്രം പ്രസിദ്ധീകരിച്ച ലേഖനം വളരെ ഹ്രസ്വമായിരുന്നു, എന്നാൽ ഹൃദ്യവുമായിരുന്നു. ശക്തമായ കുടുംബ ബന്ധം കെട്ടിപ്പടുക്കുവാൻ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം, ഒരു കൂട്ടം തടവുകാർക്ക് അവരുടെ കുടുംബങ്ങളുമായി ഒരു തുറന്ന സന്ദർശനം നടത്തുന്നതിനുള്ള വളരെ ദുർലഭമായ ഒരു അവസരം നൽകപ്പെട്ടു. അവരിൽ ചിലർ വർഷങ്ങളായി തങ്ങളുടെ കുട്ടികളെ കണ്ടിരുന്നില്ല. ഒരു കണ്ണാടിയിലൂടെ സംസാരിക്കുന്നതിന് പകരം, അവർക്ക് പ്രിയപ്പെട്ടവരെ സ്പർശിക്കുന്നതിനും പിടിക്കുന്നതിനും ഇപ്പോൾ കഴിഞ്ഞിരുന്നു. കുടുംബങ്ങൾ കൂടുതൽ അടുക്കുകയും മുറിവുകൾ ഉണങ്ങുകയും ചെയ്തതോടെ കണ്ണീർ കൂടുതൽ ഒഴുകുവാൻ തുടങ്ങി.

മിക്ക വായനക്കാർക്കും ഇത് ഒരു കഥ മാത്രമായിരുന്നു. എന്നാൽ ഈ കുടുംബങ്ങൾക്ക്, പരസ്പരസ്പർശനം ഒരു ജീവിതപരിവർത്തനമായിരുന്നു. ചിലരിൽ പാപമോചനവും അനുരഞ്ജനപ്രക്രിയയും ആരംഭിച്ചു.

നമ്മുടെ പാപത്തിനുള്ള ദൈവീക ക്ഷമയും, അനുരഞ്ജനത്തിന്‍റെ വാഗ്ദാനവും,  ദൈവ പുത്രൻ മുഖാന്തരം സാധ്യമാക്കിയത് ക്രിസ്തീയ വിശ്വാസത്തിന്‍റെ കേവലം ഒരു വസ്തുതയേക്കാൾ കൂടുതൽ ഉയരത്തിലാണ്. അനുരഞ്ജനത്തെക്കുറിച്ചുള്ള ലേഖനം നമ്മെ ഓർമ്മിപ്പിക്കുന്നത്, യേശുവിന്‍റെ യാഗത്തിന്‍റെ വർത്തമാനം ലോകത്തിനു മാത്രമല്ല, എനിക്കും നിങ്ങൾക്കും കൂടിയുള്ള ഒരു വലിയ വാർത്ത കൂടിയാണ് .

ചില സമയങ്ങളിൽ നാം ചെയ്ത ചില കാര്യങ്ങളുടെ കുറ്റ ബോധം നമ്മെ ഭരിക്കുമ്പോൾ, നമുക്കു ചേർത്തു പിടിക്കുവാൻ സാധിക്കുന്ന ഒരു വാർത്ത തന്നെയാണിത്. അപ്പോൾ മാത്രമാണ് ദൈവത്തിന്‍റെ അനന്തമായ കരുണ നമുക്ക് ഓരു വ്യക്തിഗത വാർത്തയായിത്തീരുന്നത്. യേശു നമുക്കുവേണ്ടി മരിക്കുന്നതിനാൽ, നമുക്ക് കഴുകപ്പെട്ടവരായി പിതാവിന്‍റെ അടുക്കൽ എത്തുവാൻ കഴിയും, "ഹിമത്തെക്കാൾ വെൺമ" (സങ്കീ 51:7). അത്തരം സന്ദർഭങ്ങളിൽ, നാം അവന്‍റെ കരുണയ്ക്ക് അർഹരല്ലെന്ന് നാം ഗ്രഹിക്കുമ്പോൾ, നമുക്ക് ആശ്രയിക്കാവുന്ന ഏക കാര്യത്തിൽ മാത്രമേ നമുക്ക് പിടിച്ചു നിൽക്കാൻ കഴിയുകയുള്ളൂ: ദൈവത്തിന്‍റെ അപരാജിത സ്നേഹവും മനസ്സലിവും (വാ 1).

 

നല്ല പ്രവൃത്തികൾ തയ്യാറാക്കിയിരിക്കുന്നു

വിദേശത്തെ ഒരു തെരുവിൽ, ദൃഢശരീരമുള്ള ഒരു അപരിചിതൻ എന്നെയും എന്‍റെ ഭാര്യയെയും സമീപിച്ചപ്പോൾ, ഞങ്ങൾ ഭയപരവശരായി പിൻവലിഞ്ഞു.   ഞങ്ങളുടെ അവധിക്കാലം മോശമായി പോകുന്നു; ഞങ്ങൾ പലപ്പോഴും ആക്രോശിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും നിരവധി തവണ അപഹരിക്കപ്പെടുകയും ചെയ്യപ്പെട്ടു. ഞങ്ങൾ വീണ്ടും തരം താഴ്ത്തപ്പെടുകയാണോ? എന്നാൽ ഞങ്ങളെ അതിശയിപ്പിച്ചു കൊണ്ട്, തന്‍റെ നഗരത്തിന്‍റെ ഏറ്റവും മികച്ച വീക്ഷണം എവിടെ ലഭ്യമാകുമെന്ന് ഞങ്ങളെ കാണിക്കുവാൻ ആ മനുഷ്യൻ ആഗ്രഹിച്ചു. തഥനന്തരം, അവൻ ഞങ്ങൾക്ക് ഒരു ചോക്ലേറ്റ് ബാർ നൽകി, പുഞ്ചിരിച്ചു, പിരിഞ്ഞു പോയി. ആ ചെറിയ ആംഗ്യം ഞങ്ങളുടെ ദിവസത്തെ പുനർജ്ജീവിപ്പിച്ചു – മുഴുവൻ പര്യടനത്തെയും രക്ഷിച്ചു. ഇത് ഞങ്ങളിൽ ആ മനുഷ്യനോടും ഞങ്ങളെ ഉത്സാഹപ്പെടുത്തിയ ദൈവത്തോടുമുള്ള കൃതജ്ഞത ഉളവാക്കി.

 രണ്ടു അപരിചിതരുടെ അടുക്കലേയ്ക്ക്, എത്തുവാൻ ആ മനുഷ്യനെ പ്രചോദിപ്പിച്ചതെന്താണ്? താൻ ചോക്ലേറ്റ് നൽകി ആരെയെങ്കിലും സന്തോഷിപ്പിക്കേണ്ടതിന്, അവരെ അന്വേഷിച്ച്, അതുമായി താൻ ദിവസം മുഴുവൻ സഞ്ചരിച്ചോ?

 ഏറ്റവും ചെറിയ പ്രവൃത്തിയിലൂടെ ഏറ്റവും വലിയ പുഞ്ചിരി സമ്മാനിക്കുവാൻ കഴിയുന്നത് എത്ര അതിശയകരമാണ് - ഒരുപക്ഷേ, ആരെങ്കിലും ദൈവത്തോട് നേരിട്ട്. സത്പ്രവൃത്തികൾ ചെയ്യുന്നതിന്‍റെ പ്രാധാന്യത ബൈബിൾ ഊന്നിപ്പറയുന്നു (യാക്കോബ് 2:17, 24). ഇത് ഒരു ആഹ്വാനം പോലെ തോന്നുന്നുവെങ്കിൽ, ഈ വിധ പ്രവൃത്തികൾ ചെയ്യുവാൻ ദൈവം നമ്മെ പ്രാപ്തരാക്കുക മാത്രമല്ല, " നാം അവയെ അനുഷ്ഠിക്കേണ്ടതിന്, നമുക്കുവേണ്ടി അവയെ മുൻകരുതിയിരിക്കുന്നു." (എഫേസ്യർ 2:10).

 ഒരു പക്ഷേ, വാക്കിനാൽ ഇന്നു പ്രോത്സാഹനം ആവശ്യമുള്ള ഒരാളെ, നാം 'അങ്ങോട്ടു ഇടിച്ചുകയറേണ്ടതിന്' ദൈവം നമുക്കായി സജ്ജമാക്കിയിട്ടുണ്ടോ? അഥവാ,  ഒരു സഹായഹസ്തം നീട്ടേണ്ടതിന് നമുക്ക് അവസരം നൽകിയിരിക്കുന്നു. അനുസരണത്തോടെ പ്രതികരിക്കുക എന്നത് മാത്രമാണ് നാം ചെയ്യേണ്ടത്.

ഇല്ല എന്നു ദൈവം പറയുമ്പോള്

എല്ലാം സിംഗപ്പൂര്‍ നിവാസികളും ചെയ്യുന്നതുപോലെ പതിനെട്ടാം വയസ്സില്‍ ഞാന്‍ സൈന്യത്തില്‍ ചേര്‍ന്നപ്പോള്‍, എളുപ്പമുള്ള ഒരു പോസ്റ്റിംഗിനുവേണ്ടി ഞാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ഒരു ക്ലാര്‍ക്കോ, ഡ്രൈവറോ ഒരു പക്ഷേ. ശാരീരികമായി അത്ര ശക്തനല്ലാത്ത ഞാന്‍ കഠിനമായ പോരാട്ട പരിശീലനത്തില്‍ നിന്നും ഒഴിവാക്കപ്പെടും എന്നു കരുതി. എന്നാല്‍ ഒരു സന്ധ്യയ്ക്ക് ഞാന്‍ എന്‍റെ ബൈബിള്‍ വായിച്ചുകൊണ്ടിരിക്കുമ്പോള്‍, ഒരു വാക്യം ശ്രദ്ധയില്‍പ്പെട്ടു: "എന്‍റെ കൃപ നിനക്കു മതി" (2 കൊരിന്ത്യര്‍ 12:9).

എന്‍റെ ഹൃദയം തളര്‍ന്നു-അങ്ങനെയല്ലായിരുന്നു വേണ്ടിയിരുന്നത്. ദൈവം എന്‍റെ പ്രാര്‍ത്ഥനയ്ക്കു ഉത്തരം നല്‍കി. ഒരു പ്രയാസമുള്ള ദൗത്യം എനിക്കു ലഭിച്ചാലും അവന്‍ എനിക്കായി കരുതും.

അങ്ങനെ ഞാന്‍ ഒരു സായുധ പട്ടാളക്കാരനായി, ഞാന്‍ എല്ലായ്പ്പോഴും ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ചെയ്തു. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍, ഞാന്‍ ആഗ്രഹിച്ചത് ദൈവം എനിക്കു നല്‍കാത്തതില്‍ ഞാന്‍ നന്ദിയുള്ളവനാണ്. പരിശീലനവും അനുഭവവും എന്നെ ശാരീരികമായും മാനസികമായും ശക്തനാക്കുകയും മുതിര്‍ന്ന പ്രായത്തിലേക്കു കടക്കുന്നതിന് എനിക്ക് ആത്മവിശ്വാസം നല്‍കുകയും ചെയ്തു.

യെശയ്യാവ് 25:1-5 ല്‍, യിസ്രായേലിന്‍റെ ശിക്ഷയും തുടര്‍ന്ന് അവളുടെ ശത്രുക്കളില്‍നിന്നുള്ള വിടുതലും പ്രവചിച്ചനന്തരം, പ്രവാചകന്‍ ദൈവത്തെ അവന്‍റെ പദ്ധതികള്‍ക്കായി സ്തുതിക്കുന്നു. "ഈ അത്ഭുത കാര്യങ്ങള്‍" എല്ലാം "പണ്ടേയുള്ള ആലോചനകളാണ്'" എന്നു പ്രവാചകന്‍ പറയുന്നു (വാ. 1). എങ്കിലും അവയില്‍ ചില പ്രയാസകരമായ കാലങ്ങളുമുണ്ട്.

ദൈവം ഇല്ല എന്നു പറയുന്നത് കേള്‍ക്കുക പ്രയാസമാണ്, നാം നന്മയായുള്ള ഒരു കാര്യത്തിനായി പ്രാര്‍ത്ഥിക്കുമ്പോള്‍ അതു മനസ്സിലാക്കുക പ്രയാസവുമാണ്.-പ്രതിസന്ധിയില്‍നിന്നുള്ള ഒരുവന്‍റെ വിടുതല്‍ പോലെയുള്ള വിഷയങ്ങളില്‍. ആ സമയത്താണ് ദൈവത്തിന്‍റെ ഉത്തമമായ പദ്ധതികളുടെ സത്യത്തില്‍ നാം മുറുകെപ്പിടിക്കേണ്ടത്. എന്തുകൊണ്ട് എന്നു നമുക്കു മനസ്സിലാകുകയില്ല എങ്കിലും നമുക്ക് അവന്‍റെ സ്നേഹത്തിലും നന്മയിലും വിശ്വസ്തതയിലും തുടര്‍ന്നും ആശ്രയിക്കാന്‍ കഴിയും.

ഒരു മാതാവിന്റെ സ്നേഹം

സ്യൂ കൊച്ചു കുട്ടിയായിരുന്നപ്പോൾ അവളുടെ മാതാപിതാക്കൾ വേര്പിരിയുകയും അവളുടെ അവകാശം സംബന്ധിച്ച വിഷയങ്ങളിലും മറ്റു ചില കാര്യങ്ങളിലും തീരുമാനം വൈകിയതുനിമിത്തം അവളെ കുറേക്കാലത്തേക്കു ചിൽഡ്രൻസ് ഹോമിലേക്കു അയയ്ക്കേണ്ടി വരികയും ചെയ്തു. വലിയ കുട്ടികളുടെ ഉപദ്രവം നിമിത്തം അവൾക്കു താൻ ഏകാകിയും ഉപേക്ഷിക്കപ്പെട്ടവളും ആണ് എന്ന ചിന്ത ഉണ്ടായി. അവളുടെ അമ്മ മാസത്തിൽ ഒരിക്കൽ ആണ് വന്നിരുന്നത്. പിതാവ് വന്നിട്ടേയില്ല. എങ്കിലും വര്ഷങ്ങള്ക്കു ശേഷം അവളുടെ അമ്മ പറഞ്ഞത്, ഹോമിലെ നിയമപ്രകാരം മാസത്തിൽ ഒരിക്കൽ മാത്രമേ അവൾക്കു മകളെ സന്ദര്ശിക്കാൻ കഴിയുമായിരുന്നുള്ളൂ എങ്കിലും അവൾ എല്ലാ ദിവസവും മകളെ ഒരുനോക്കു കാണാമെന്ന പ്രതീക്ഷയിൽ വേലിയുടെ സമീപം വന്നു നില്ക്കുമായിരുന്നു. “ചില സമയങ്ങളിൽ” അവൾ പറഞ്ഞു, “നീ തോട്ടത്തിൽ കളിക്കുന്നത് ഞാൻ നോക്കി നിന്നിട്ടുണ്ട്. നീ സുഖമായിരിക്കുന്നു എന്നറിയാൻ മാത്രം.”

സ്യൂ ഈ കഥ പങ്കുവെച്ചപ്പോൾ, അതു ദൈവസ്നേഹത്തിന്റെ ഒരു ഉൾകാഴ്ച എനിക്ക് നല്കി. ചില സമയങ്ങളിൽ നാം നമ്മുടെ പോരാട്ട വേളകളിൽ ഉപേക്ഷിക്കപ്പെട്ടവരും ഏകാകികളും ആണെന്ന് നമുക്ക് തോന്നും. എന്നാൽ എല്ലായ്പ്പോഴും ദൈവം നമ്മെ ശ്രദ്ധയോടെ നോക്കിക്കൊണ്ടിരിക്കുന്നു എന്നത് ആശ്വാസം നല്കുന്നതാണ് (സങ്കീ. 33:18). നമുക്ക് അവനെ കാണാൻ കഴിയില്ലെങ്കിലും അവൻ അവിടെ ഉണ്ട്. സ്നേഹനിധിയായ ഒരു മാതാവിനെപ്പോലെ അവന്റെ കണ്ണുകളും ഹൃദയവും നാം എവിടെ ആയിരുന്നാലും  നിരന്തരം നമ്മുടെ മേൽ ഉണ്ട്. എങ്കിലും സ്യൂവിന്റെ മാതാവിൽ നിന്നും വ്യത്യസ്തമായി, നമുക്കുവേണ്ടി ഏതു നിമിഷവും പ്രാർത്ഥിക്കാൻ അവനു കഴിയും.

ദൈവം തന്റെ മക്കളെ വിടുവിക്കുന്നതും സംരക്ഷിക്കുന്നതും ഉയര്ത്തുന്നതും സങ്കീ. 91 വിവരിക്കുന്നു. അവൻ ഉന്നതമായ സങ്കേതവും സംരക്ഷണവും ആകുന്നു. ജീവിതത്തിന്റെ ഇരുണ്ട താഴ്വരയിലൂടെ നാം യാത്ര ചെയ്യുമ്പോൾ, സര്വ്വശക്തനായ കര്ത്താവ് നമ്മെ നോക്കിക്കൊണ്ടിരിക്കുകയും നമ്മുടെ ജീവിതത്തിൽ പ്രവർത്തന നിരതനായിരിക്കുകയും ചെയ്യുന്നു എന്ന അറിവില് നമുക്കു ആശ്വാസം കണ്ടെത്താം. “അവന് എന്നെ വിളി

ച്ചപേക്ഷിക്കും; ഞാന് അവന് ഉത്തരമരുളും” അവൻഖ്യാപിക്കുന്നു, “കഷ്ടകാലത്ത് ഞാൻ അവനോടു (നിന്നോട്) കൂടെ ഇരിക്കും; ഞാൻ അവനെ (നിന്നെ) വിടുവിച്ചു മഹത്ത്വപ്പെടുത്തും” (വാ. 15).

പണിയുന്നത് നിര്ത്തരുത്!

ഒരിക്കല് ജോലിയില് ഒരു പുതിയ പദവി ഏറ്റെടുക്കാന് സമയമായപ്പോള് അത് ദൈവം അയച്ചതാണ് എന്ന് സൈമണ് വിശ്വസിച്ചു. തന്റെ തീരുമാനത്തെക്കുറിച്ച് പ്രാര്ത്ഥിക്കുകയും ആലോചന കേള്ക്കുകയും ചെയ്തശേഷം ദൈവം വലിയ ഉത്തരവാദിത്തങ്ങള് ഏറ്റെടുക്കാനുള്ള അവസരം തനിക്ക് നല്കുകയാണ് എന്നയാള്ക്ക് തോന്നി. എല്ലാം ഉചിതമായിത്തോന്നുകയും ബോസ് അയാളുടെ നീക്കത്തെ പിന്താങ്ങുകയും ചെയ്തു. എന്നാല് തുടര്ന്ന് കാര്യങ്ങള് താളം തെറ്റാന് തുടങ്ങി. ചില സഹപ്രവര്ത്തകര് അയാളുടെ പ്രമോഷനില് അമര്ഷം കാണിക്കുകയും സഹകരിക്കാതിരിക്കുകയും ചെയ്തു. എല്ലാം വിട്ടു കളഞ്ഞാലോ എന്ന് അയാള് ചിന്തിക്കാന് തുടങ്ങി. 

യിസ്രായേല്യര് ദൈവത്തിന്റെ മന്ദിരം പണിയാന് യെരൂശലേമിലേക്കു മടങ്ങി വന്നപ്പോള്, ശത്രുക്കള് അവരെ ഭയപ്പെടുത്താനും നിരുത്സാഹപ്പെടുത്താനും ശ്രമിച്ചു (എസ്രാ 4:4). യിസ്രായേല്യര് ആദ്യം മതിയാക്കി, എന്നാല് ദൈവം അവരെ ഹഗ്ഗായി പ്രവാചകനിലൂടെയും സെഖര്യാപ്രവാചകനിലൂടെയും ഉത്സാഹിച്ചപ്പോള് അവര് അദ്ധ്വാനം തുടര്ന്നു (4:24-5:2). 

ഒരിക്കല് കൂടി ശത്രുക്കള് അവരെ ഏറ്റുമുട്ടാന് വന്നു. പക്ഷേ "ദൈവം (അവരെ) കടാക്ഷിച്ചത്" അവര്ക്ക് അറിയാമായിരുന്നതുകൊണ്ട് ഇത്തവണ അവര് സ്ഥിരോത്സാഹികളായി പ്രവര്ത്തിച്ചു (5:5). അവര് ദൈവത്തിന്റെ കല്പനകള് മുറുകെപ്പിടിക്കുകയും തങ്ങള് നേരിടുന്ന ഏത് എതിര്പ്പുകളിലും അവന് തങ്ങളെ താങ്ങും എന്ന് വിശ്വസിക്കുകയും ചെയ്തു. അങ്ങനെ തന്നെ, ആലയത്തിന്റെ പൂര്ത്തീകരണത്തെ തുണയ്ക്കാന് ദൈവം പാര്സി രാജാവിന്റെ ഹൃദയത്തെ ചലിപ്പിച്ചു (വാ.13-14). 

സമാനമായി, തുടരണോ അതോ മറ്റൊരു പദവി കണ്ടെത്തണമോ എന്ന് തീരുമാനിക്കാന് സൈമണ് ദൈവത്തിന്റെ ജ്ഞാനം അന്വേഷിച്ചു. തുടരാന് ദൈവം തന്നെ വിളിച്ചിരിക്കുന്നു എന്നു ബോധ്യപ്പെട്ടപ്പോള് പിടിച്ചുനില്ക്കാന് ദൈവത്തിന്റെ ശക്തിയില് അദ്ദേഹം ആശ്രയിച്ചു. ക്രമേണ തന്റെ സഹപ്രവര്ത്തകരുടെ അംഗീകാരം സൈമണ് നേടിയെടുത്തു.

ദൈവം നമ്മെ എവിടെ ആക്കിയാലും ദൈവത്തെ അനുഗമിക്കാന് നാം ശ്രമിക്കുമ്പോള് എതിര്പ്പുകള് നാം നേരിട്ടേക്കാം. അപ്പോഴാണ് നാം അവനെ പിന്തുടരുന്നതില് ഉറച്ചുനില്ക്കേണ്ടത്. അവന് നമ്മെ വഴിനടത്തുകയും അപ്പുറത്തെത്തിക്കുകയും ചെയ്യും.